ദേശീയ ഗെയിംസ് ഉദ്ഘാടനത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനായി കൈപ്പറ്റിയ തുക നടന്‍ മോഹന്‍ലാല്‍
തിരിച്ചയച്ചു. മോഹന്‍ലാല്‍ അയച്ച ചെക്ക് അടങ്ങിയ തപാല്‍ ഗെയിംസ് സി ഇ ഒ ജേക്കബ് പുന്നൂസ് കൈപ്പറ്റി. സ്പീഡ് പോസ്റ്റ് മുഖേനയാണ് മോഹന്‍ലാല്‍ ചെക്ക് അയച്ചത്.
എന്നാല്‍ ചെക്കു പണമാക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടാണെന്ന് ഗെയിംസ് സി ഇ ഒ ജേക്കബ് പുന്നൂസ് പറഞ്ഞു. അതേസമയം, ചെക്ക് തിരിച്ചയയ്ക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
ഉദ്ഘാടന വേദിയില്‍ ലാലിന്റെ നേതൃത്വത്തില്‍ നടന്ന ‘ലാലിസം’ പരിപാടിക്ക് എതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടിക്കായി വാങ്ങിയ തുക തിരിച്ചു നല്കുമെന്ന് മോഹന്‍ ലാല്‍ പറഞ്ഞത്. എന്നാല്‍ , മോഹന്‍ ലാല്‍ പണം തിരിച്ചുതന്നാലും വാങ്ങേണ്ടതില്ലെന്നും അത് സര്‍ക്കാരിന്റെ അന്തസ്സിന് നിരക്കുന്നതല്ലെന്നും ആയിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലെ തീരുമാനം.
1.63 കോടി രൂപയുടെ ചെക്കാണ് മോഹന്‍ലാല്‍ തിരിച്ചയച്ചത്.