‘യു ഡി എഫ് സമരം പൊളിക്കുന്നു‘

Webdunia
വ്യാഴം, 28 ഏപ്രില്‍ 2011 (16:16 IST)
PRO
PRO
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഉപവാസസമരത്തില്‍ യു ഡി എഫ് പങ്കെടുക്കാതിരുന്നത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം പൊളിക്കാനുള്ള രാഷ്ട്രീയനീക്കത്തിന്‍റെ ഭാഗമായിട്ടാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാ‍ന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘത്തോടൊപ്പം ഡല്‍ഹിയ്ക്ക് പോയ യു ഡി എഫ് ഉപവാസസമരത്തില്‍ നിന്ന് മാറിനിന്നത് ഇക്കാരണത്താലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി നിരോധിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് നടത്തിയ പ്രതീകാത്മക ജലസമാധി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി ആത്മഹത്യ ചെയ്യുന്നതിനായി കടലില്‍ ചാടുകയായിരുന്നു.