‘ബിജെപിയേക്കാള്‍ ഭേദം സിപിഎം തന്നെ’

Webdunia
ഞായര്‍, 22 മെയ് 2011 (11:13 IST)
PRO
PRO
കേരളത്തില്‍ ബി ജെ പി വിജയിക്കുന്നതിലും ഭേദം സി പി എം ജയിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നത്തില ഈ അഭിപ്രായപ്രകടനം നടത്തിയത്.

വോട്ട് മറിക്കല്‍ സംബന്ധിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബി ജെ പി പരാജയപ്പെടണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പകരം സി പി എം ജയിച്ചാലും വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേമം മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ പരാജയപ്പെട്ടത് യു ഡി എഫ്‌ സി പി എമ്മിന് വോട്ട്‌ മറിച്ചത് മൂലമാണ് എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.