‘പി സി ജോര്‍ജിനെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല’

Webdunia
ശനി, 30 മാര്‍ച്ച് 2013 (19:22 IST)
PRO
PRO
പി സി ജോര്‍ജ്ജിനെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുമ്പും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടും പി സി ജോര്‍ജ്ജിനെ ഒന്നും ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. നടപടിയെടുത്താല്‍ പിസി ജോര്‍ജ്ജ് മുഖ്യമന്ത്രിക്കെതിരെ രംഗത്തു വരുമെന്നതു കൊണ്ടാണിതെന്നും പിണറായി പറഞ്ഞു.

കുടിവെളള പ്രശ്നത്തില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറാ നയം സ്വീകരിക്കുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാകുന്നില്ല. കുടിവെളളം സ്വകാര്യവത്കരിക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്നും പിണറായി പറഞ്ഞു.