‘ജമാഅത്തെ ഇസ്‌ലാമി പിന്തുണയ്ക്കുന്നത് തീവ്രവാദത്തെ’

Webdunia
വ്യാഴം, 7 ഏപ്രില്‍ 2011 (12:25 IST)
PRO
PRO
ജമാ അത്തെ ഇസ്‌ലാമി തീവ്രവാദത്തെ പിന്തുണയ്ക്കുന്ന സംഘടനയാണെന്ന് മുസ്ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ആ സംഘടനയുടെ നിലപാടുകള്‍ തീവ്രവാദം വളരാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് എല്‍ ഡി എഫിന് നല്‍കാന്‍ ജമാ അത്തെ ഇസ്‌ലാമി തീരുമാനിച്ചിരിക്കുകയാണ്. അതിനാല്‍ അവരുടെ വോട്ട് വേണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തനിക്കെതിരെ വിജിലന്‍സ്‌ അന്വേഷണമുണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ആ വാര്‍ത്ത പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ ജീവിതത്തിനിടെ ഒരിക്കലും അത്തരത്തിലുള്ള കേസ് തനിക്കെതിരെ ഉയര്‍ന്നിട്ടില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ എതിരാളികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.