‘കെസി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരന്‍‘

Webdunia
ശനി, 29 മാര്‍ച്ച് 2014 (11:20 IST)
PRO
PRO
മന്ത്രി കെസി ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുന്‍പ് മറ്റൊരു കൂലിത്തല്ലുകാരനായ പിസി ജോര്‍ജിനെ ഉപയോഗിച്ച് പാമോലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജി ഹനീഫയെ ഓടിച്ചു.

ഭൂമി തട്ടിപ്പ് കേസില്‍ ഹൈക്കോടതിയില്‍ നിന്നുള്ള വിമര്‍ശനം മുഖ്യമന്ത്രിയുടെ കരണത്തേറ്റ അടിയാണ്. വിവരമുള്ള ജഡ്ജിമാരെ കൂലിത്തല്ലുകാരെ ഉപയോഗിച്ച് ഓടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വി‌എസ് ആരോപിച്ചു.