മികച്ച നേതാവും നല്ല മുഖ്യമന്ത്രിയുമാണ് ഉമ്മന്‍ചാണ്ടിയെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കര്‍. എന്നാല്‍ സര്‍ക്കാരിന്‍റെ അവസാനഘട്ടത്തില്‍ അദ്ദേഹത്തിന്‍റെയും കൂട്ടാളികളുടെയും പ്രവര്‍ത്തനങ്ങളില്‍ പല തരത്തിലുള്ള വീഴ്ചകള്‍ പറ്റിയെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് രണ്‍ജി പണിക്കര്‍ ഇക്കാര്യം പറയുന്നത്. വി എസ് അച്യുതാനന്ദന്‍ ജനകീയനും നല്ല നേതാവുമാണ്. എങ്കിലും വ്യക്തിപരമായി അദ്ദേഹത്തോട് വിയോജിപ്പുള്ള ഒരുപാട് കാര്യങ്ങളുണ്ട് - രണ്‍ജി വ്യക്തമാക്കുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊക്കെ വാര്‍ഡില്‍ ബി ജെ പി ജയിച്ചു എന്നുകരുതി കേരളത്തില്‍ ബി ജെ പി അക്കൌണ്ട് തുറക്കുമെന്ന് പറയാനാവില്ല. ജനസമ്മതിയുള്ള ഒരു നേതാവ് പോലും ബി ജെ പിക്കില്ലെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.