കോയമ്പത്തൂരില്‍ ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷനും നടത്തിയ സി ഡി വേട്ടയുടെ പുകപടലങ്ങള്‍ ഏതാണ്ട് ഒഴിഞ്ഞിരിക്കുന്ന സമയമാണ് ഇത്. എന്നാല്‍ അങ്ങിങ്ങ് ചില അലയൊലികള്‍ ശേഷിക്കുന്നുണ്ട്. സി ഡി വേട്ടയുടെ ദിവസം തമ്പാനൂര്‍ രവിയും സരിതയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നത് അതില്‍ ഒന്നാണ്.
ഇപ്പോഴിതാ, ബിജു രാധാകൃഷ്ണന്‍ തന്നെ ചില കാര്യങ്ങള്‍ തുറന്നുപറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സരിതയും തമ്മില്‍ നടത്തിയ അശ്ലീല സംഭാഷണങ്ങളുടെ ശബ്ദരേഖയാണ് സി ഡിയില്‍ ഉണ്ടായിരുന്നതെന്നാണ് ബിജു വെളിപ്പെടുത്തുന്നത്.
കോഴിക്കോട്ടുവച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ 14 പേജുള്ള കത്തിലാണ് ബിജു രാധാകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുമായുള്ള ശാരീരിക ബന്ധത്തിന്‍റെ ദൃശ്യങ്ങള്‍ സി ഡിയിലുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജു കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കെ സി വേണുഗോപാല്‍, ജോസ് കെ മാണി, എ പി അനില്‍കുമാര്‍ എന്നിവരും സരിതയുമായുള്ള ശാരീരിക ബന്ധത്തിന്‍റെ ദൃശ്യങ്ങള്‍ സി ഡിയില്‍ വ്യക്തമാണെന്നും ബിജു രാധാകൃഷ്ണന്‍ കത്തില്‍ പറയുന്നു.