‘അവസാനം ഹിന്ദുവിന്റെ ശവത്തില്‍ ചവുട്ടി മാത്രമേ നമ്മുടെ നാട്ടിലെ പള്ളി ആരെങ്കിലും പൊളിക്കൂ' : പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (10:27 IST)
അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഇനി  ഹിന്ദുക്കള്‍ ചെയ്യേണ്ടതെന്നുമുള്ള ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിന്റെ ആഹ്വാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍.
 
‘അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവുട്ടി മാത്രമേ നമ്മുടെ നാട്ടിലെ പള്ളി ആരെങ്കിലും പൊളിക്കൂവെന്നാണ്  രാഹുലിന്റെ പ്രതികരണം’. രാഹുല്‍ തന്റെ ട്വിറ്ററിലൂടെയായിരുന്നു ഈ നിലപാട് വ്യക്തമാക്കിയത്. നട്ടെല്ലുള്ള ആരെങ്കിലും വാവര്‍ പള്ളിയിലോ അര്‍ത്തുങ്കല്‍ പള്ളിയിലോ പ്രശ്‌നമുണ്ടാക്കി നോക്കട്ടെ. അപ്പോ കാണാം നന്മയുള്ള ഹിന്ദുക്കളുടെ പ്രതികരണമെന്നും രാഹുല്‍ പറയുന്നു.
 
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതുപോലെ വാവരുടെ മുസ്‌ലീം പള്ളിയും അര്‍ത്തുങ്കല്‍ വെളുത്തയുടെ ക്രിസ്ത്യന്‍ പള്ളിയും ഹിന്ദുക്കള്‍ സംരക്ഷിക്കുമെന്നും രാഹുല്‍ പറയുന്നു. അതേസമയം രാഹുലിന്റെ ഈ പ്രതികരണത്തെ പരിഹസിച്ചം യോജിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Next Article