ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ അരാഷ്ട്രീയവാദികളെന്ന് പി സി ജോര്‍ജ്

Webdunia
ശനി, 25 ജനുവരി 2014 (18:30 IST)
PRO
PRO
ഹൈറേഞ്ച് സംരക്ഷണസമിതിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. വ്യാജ പരിസ്ഥിതിവാദികളും അരാഷ്ട്രീയവാദികളുമാണ് സംരക്ഷണസമിതികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്നത്.

കര്‍ഷകരെ സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടും കെ എം മാണിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തിയത് പ്രതിഷേധാര്‍ഹമാണ്. ഒരു പാര്‍ട്ടിയിലും സംഘടനയിലും പോയി രക്ഷപ്പെടാത്തവരാണ് ഇത്തരം പ്രസ്ഥാനങ്ങളിലുള്ളതെന്നും ജോര്‍ജ് ആരോപിച്ചു.