ഹൈടെക് ബസ്: സംസ്ഥാനത്തിന്‌ 124 കോടി

Webdunia
ശനി, 21 ഫെബ്രുവരി 2009 (16:04 IST)
തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ഹൈടെക്‌ ബസ്സുകള്‍ വാങ്ങുന്നതിന് കേരളത്തിന് 124 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ നഗര വികസന പദ്ധതിയായ ജവഹര്‍ലാല്‍ നെഹ്റു പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്.

കൊച്ചിക്ക് ഇതില്‍ നിന്നും 71 കോടി രുപയും തിരുവനന്തപുരത്തിന് 53.4 കോടി രൂപയും ലഭിക്കും. 50 ഹൈടെക്‌ എ സി ബസ്സുകളും, 120 ഹൈടെക്‌ ബസ്സുകളും, 30 മിനി ബസ്സുകളും വാങ്ങാനാണ് കൊച്ചി നഗരത്തിന്‌ തുക ലഭിക്കുക.

30 എ സി ബസ്സുകളും 120 ഹൈടെക്‌ ബസ്സുകളും വാങ്ങുന്നതിനായിട്ടാണ് തിരുവനന്തപുരത്തിന് തുക അനുവദിക്കുക.

കൊച്ചിയില്‍ മൊത്തം 200 ബസുകളും തിരുവനന്തപുരത്ത് മൊത്തം 150 ബസുകളും വാങ്ങും. ഗതാഗത വകുപ്പ്‌, കെ എസ് ആര്‍ ടി സി, കോര്‍പ്പറേഷനുകള്‍ എന്നിവയടങ്ങിയ ഉപസമിതിക്കാവും ബസ്‌ സര്‍വീസുകളുടെ ചുമതല. ലോഫ്‌ളോര്‍ ഹൈടെക് ബസുകളായിരിക്കും വാങ്ങുക.