മലയാളികളുടെ പ്രിയ ഭക്ഷണം ഏതാണ് എന്ന് ചോദിച്ചാല്‍ ആദ്യം ചിലര്‍ പറയുന്നത് ചക്ക, കപ്പ എന്നിവയാകും. എന്നാല്‍ ഇത് പ്രിയ ഭക്ഷണമാക്കുന്നതിന് മുന്‍പ് ഒരു കാര്യം അറിഞ്ഞോളൂ. ഇപ്പോള്‍ മാരകമായ ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാകുന്ന ഹോര്‍മോണുകള്‍ പുരട്ടിയ കപ്പയാണ് വിപണിയില്‍ കിട്ടുന്നത്.
കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന കപ്പയ്ക്കു തൂക്കം കിട്ടാന്‍ വേണ്ടിയാണ് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് എന്നതാണ് റിപ്പോര്‍ട്ട്. ഈ മരുന്നുകള്‍ ഉപയോഗിച്ച് കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ അതിന്റെ തൂക്കം വര്‍ദ്ധിക്കുമെന്ന് പറയുന്നു. ഇത്തരത്തില്‍ മാരക വിഷമായ ഈ ഹോര്‍മോണുകള്‍ ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.