ഹജ്ജ് ക്വാട്ട നയം പുതുക്കിയത് കുത്തകകളെ സഹായിക്കാനെന്ന് ആരോപണം

Webdunia
ബുധന്‍, 10 ഏപ്രില്‍ 2013 (18:19 IST)
PRO
PRO
സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ക്ക് ഹജ്ജ് ക്വാട്ട നല്‍കുന്നതിനുള്ള നയം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പുതുക്കിയത് കുത്തകകളെ സഹായിക്കുന്ന രീതിയിലാണെന്ന് ആക്ഷേപം. പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ക്വാട്ടയുടെ 70 ശതമാനവും നീക്കിവെച്ച നടപടിയാണ് സംശയമുയര്‍ത്തുന്നത്. ഇത് കുത്തക വല്ക്കവരണത്തെ സഹായിക്കുന്നുവെന്നാണ് ആരോപണം.

സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഹജ്ജ് ക്വാട്ടാ അനുവദിക്കുന്നതിനായി തയ്യാറാക്കിയ ഹജ്ജ് നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഒരു സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ക്ക് 150 സീറ്റ് വരെ അനുവദിക്കാമെന്ന സൌദി സര്‍ക്കാരിന്റെ നയത്തിന്റെ ചുവട് പിടിച്ചാണ് മാറ്റം. നേരത്തെ ഒരു ഓപ്പറേറ്റര്‍മാര്‍ക്ക് 50 സീറ്റ് എന്നതായിരുന്നു വ്യവസ്ഥ.

ആദ്യം തയ്യാറാക്കിയ നയത്തില്‍ കാറ്റഗറി ഒന്ന് എന്നത് അഞ്ച് വര്‍ഷമോ അതിലധികമോ കാലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരായിരു ന്നു. പുതുക്കിയ നയം പ്രകാരം ഇത് പത്ത് വര്‍ഷമോ അതിലധികമോ എന്നാക്കി മാറ്റി. സ്വകാര്യ ഓപ്പറേറ്റര്‍ക്ക് അനുവദിച്ചിരിക്കുന്ന ക്വാട്ടയുടെ 70 ശതമാനവും കാറ്റഗറി ഒന്നില്‍ വരുന്നവര്‍ക്കായി പുതുക്കിയ നയത്തില്‍ നീക്കി വെയ്ക്കുകയും ചെയ്തു.ബാക്കി വരുന്ന 9000 സീറ്റ് മാത്രമാണ് കാറ്റഗറി രണ്ടില്‍ വരുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കുക.

പുതിയ നയപ്രകാരം കാറ്റഗറി രണ്ടിലാണ് ഒരു വര്‍ഷം മുതല്‍ 9 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ള ഓപ്പറേറ്റര്‍മാര്‍ പെടുന്നത്. നേരത്തെ സമര്‍പ്പിച്ച നയത്തില്‍ ഇത് ഒന്നു മുതല്‍ നാല് വര്‍ഷം വരെ ഈ രംഗത്ത് പ്രവര്ത്തിക്കുന്നവരായിരു ന്നു. നേരത്തെ നയം തയ്യാറാക്കിയപ്പോള്‍ കാറ്റഗറി മൂന്നില്‍ ഉണ്ടായിരുന്നത് ഉംറ സര്‍വ്വീസ് നടത്തി പരിചയമുള്ള ഓപ്പറേറ്റര്‍മാരായിരുന്നു. എന്നാല്‍ ഇവരെ കൂടി കാറ്റഗി രണ്ടിലേക്കും പുതുക്കിയ നയത്തില്‍ മാറ്റിയിട്ടുണ്ട്. ഇതോടെ കാറ്റഗറി മൂന്ന് ഇല്ലാതാവുകയും ചെയ്തു.