സ്വാശ്രയ കോളജുകള്‍ നിര്‍ബന്ധമായും ഗുണനിലവാരം പാലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗുണനിലവാരം നോക്കി മാത്രമെ പുതിയ സ്ഥാപനങ്ങള്‍ക്ക് അനുമതില്‍ ലഭിക്കുകയുള്ളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എഞ്ചിനീയറിംഗ് കോളജുകളിലെ പഠനനിലവാരം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ഗുണനിലവാരത്തോടൊപ്പം സാമൂഹികപ്രതിബദ്ധതയും ഇത്തരം സ്ഥാപനങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ സ്ഥാപനങ്ങള്‍ വന്നതുകൊണ്ടാണ് പ്രഫഷനല്‍ വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.