സ്മാര്‍ട്ട് സിറ്റി പദ്ധതി ഒരു ദിവസം പോലും വൈകാതെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരാറില്‍ പറഞ്ഞിട്ടുള്ള കാലയളവില്‍ കാലതാമസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. സ്മാര്‍ട്ട് സിറ്റി അധികൃതരും കെ എസ് ഇ ബിയും തമ്മിലുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കും. കരാറില്‍ പറഞ്ഞിട്ടുള്ള കാലയളവില്‍ കാലതാമസം വരില്ല. ഒരുദിവസം പോലും വൈകാതെ പദ്ധതി പൂര്‍ത്തിയാക്കും - ഉമ്മന്‍ചാണ്ടി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി മാത്രമാണ് ഇനി വേണ്ടതെന്നും അറിയിച്ചു. പാലക്കാട് കോച്ചു ഫാക്ടറി സംബന്ധിച്ച് റയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തും. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.