സ്മാരകം തകര്‍ത്ത സംഭവം: വളരെ നീചമായ പ്രവര്‍ത്തിയെന്ന് വി‌എസ്, പ്രകോപനമുണ്ടാക്കാനുള്ള ശ്രമമെന്ന് പിണറായി

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (11:46 IST)
PRO
സഖാവ് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വിഎസ. അച്യുതാനന്ദന്‍. വളരെ നീചമായ പ്രവര്‍ത്തിയാണിതെന്നും വി‌എസ് പറഞ്ഞു.

സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നതിന്റെ തെളിവാണ് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് വി എസ് ആരോപിച്ചു.

പാര്‍ട്ടിയിലെ വിഭാഗീയതയാണ് സംഭവത്തിന് പിന്നില്ലെന്ന കോണ്‍ഗ്രസ് വാദം അപഹാസ്യമാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് തുടര്‍ച്ചയാണ് ആലപ്പുഴ സംഭവമെന്ന് കരുതുന്നില്ലെന്നും വി.എസ് പറയുന്നു.

സംഭവം കോണ്‍ഗ്രസിന്റെ പ്രകോപനമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആ പ്രകോപനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വീഴരുത്. ആത്മസംയമനം പാലിക്കണം. അനിഷ്ടസംഭവങ്ങളുണ്ടാക്കി സിപിഎമ്മിന്റെ ക്ഷമ പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അത് വിലപോകില്ലെന്നും പിണറായി പറഞ്ഞു.

വെബ്ദുനിയ വായിക്കുക