സ്ത്രീയെ കടന്നുപിടിച്ച കേസില്‍ തിരക്കഥാകൃത്ത് അറസ്റ്റില്‍. ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ് ആണ് അറസ്റ്റിലായത്.
കൊച്ചിയില്‍ വച്ച് സ്ത്രീയെ കടന്നുപിടിച്ച കേസില്‍ ആണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തൈക്കുടത്തെ ഫ്ലാറ്റില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.
ഹാഷിര്‍ മുഹമ്മദ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി മരട് പൊലീസ് അറിയിച്ചു.
സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നായകന്‍.