ചെമ്പില്‍ സ്കൂള്‍കെട്ടിടത്തിന്റെ മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് പത്തു കുട്ടികള്‍ക്ക് പരുക്കേറ്റു. ചെമ്പില്‍ എസ്എന്‍ യു പി സ്കൂള്‍ കെട്ടിടത്തിന് മുകളിലാണ് മരം ഒടിഞ്ഞ് വീണത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സ്കൂളിന് സമീപത്തെ തേക്ക് മരം സ്കൂള്‍ കെട്ടിടത്തിലേക്ക് ഒടിഞ്ഞ് വീണത്.
സംഭവത്തില്‍ രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു നാലുപേരെ വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂളിലെ കുട്ടികള്‍ ഉച്ച ഭക്ഷണം കഴിക്കുന്ന സമയത്താണ് മരം വീണത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.