സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ സലീം രാജിനെയും ജിക്കുമോന്‍ ജേക്കബിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത നായരുമായി ഇവര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജിനെ ആരോപണത്തെ തുടര്‍ന്ന് പഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയിരുന്നു.