സോളാര്‍ തട്ടിപ്പുകേസില്‍ പിആര്‍ഡി ഡയറക്ടര്‍ ഫിറോസിനെതിരായ നടപടി അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി കെസി ജോസഫ്. ഫിറോസിനെതിരായ കമ്മീഷണറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്.
മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദനായിരുന്നു വകുപ്പിന്റെ ചുമതല. ഫയല്‍ പൂഴ്ത്തുക മാത്രമല്ല, ഫിറോസിന് പ്രത്യേക പോസ്റ്റ് ഉണ്ടാക്കി പ്രമോഷന്‍ നല്‍കിയതും വിഎസ് അച്യുതാനന്ദന്‍ ആണെന്നും കെസി ജോസഫ് പറഞ്ഞു.
സരിത എസ് നായരും ബിജു രാധാകൃഷ്ണനും മുന്‍പു നടത്തിയ തട്ടിപ്പുകളില്‍ ഫിറോസും പങ്കാളിയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വായ്പ നല്‍കാമെന്ന് പറഞ്ഞ് ഇടപാടുകാരെ പറ്റിച്ച കേസില്‍ ഫിറോസിനെതിരേ പോലീസ് അന്വേഷണം നടന്നിരുന്നു. എന്നാല്‍ ഇടയ്ക്കുവച്ച് അന്വേഷണം നിലയ്ക്കുകയായിരുന്നു.