സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രമുഖന്റെ പേര് ഉടന്‍ പുറത്തുവരുമെന്ന് പി സി ജോര്‍ജ്

Webdunia
ശനി, 27 ജൂലൈ 2013 (18:48 IST)
PRO
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രമുഖന്റെ പേര് ഉടന്‍ തന്നെ പുറത്തുവരുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. പിടിയിലാകാനുള്ള പ്രമുഖന്‍ പൂഞ്ഞാറുമായി ബന്ധപ്പെട്ടുള്ള വ്യക്തിയാണ്.

ഈ വ്യക്തിയുടെ പേര് പുറത്തുവരുമെന്ന് ഭയമുള്ളതു കൊണ്ടാണ് കോണ്‍ഗ്രസ് തനിക്കെതിരെ സമരം നടത്തുന്നതെന്നും ജോര്‍ജ് പറഞ്ഞു. സോളാര്‍ കേസിലെ വമ്പന്‍ മത്സ്യങ്ങള്‍ ഉടന്‍ പുറത്താണെന്നും ജോര്‍ജ് പറഞ്ഞു.