സോളാര്‍ കേസ്: ‘സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം’

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2013 (15:29 IST)
PRO
PRO
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തിട്ടുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അതേസമയം, അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉന്നയിക്കുന്നത് മുഖ്യമന്ത്രിയുടെ രാജി ലക്ഷ്യം വെച്ചാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.

അതിനിടെ കേസിലെ ജൂഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് ടേംസ് ഓഫ് റഫറന്‍സ് വ്യാഴാഴ്ച കൈമാറുമെന്ന് ഇടതുമുന്നണി വ്യക്തമാക്കി. അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം എല്‍ഡിഎഫ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ടേംസ് ഓഫ് റഫറന്‍സില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങളുടെ കരട് തയ്യാറാക്കി കഴിഞ്ഞതായും എല്‍ഡിഎഫ് അറിയിച്ചു.