സോളാര്‍ കേസില്‍ റിട്ട ജസ്റ്റിസ് ശിവരാജനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചു. ആറ് മാസമാണ് കാലാവധി. 2006 മുതലുള്ള കേസുകള്‍ അന്വേഷിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
സോളാര്‍ കേസില്‍ സിറ്റിംഗ് ജഡ്ജിയെ നല്‍കാനാകില്ലെന്ന് രണ്ട് തവണ ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ റിട്ട. ജസ്റ്റീസിനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്.
എന്നാല്‍ സിറ്റിംഗ് ജഡ്ജിയെക്കൊണ്ടുള്ള അന്വേഷണത്തില്‍ കുറഞ്ഞ ഒരുപാധിക്കും വഴങ്ങേണ്ടതില്ലെന്നാണ് പ്രതിപക്ഷ തീരുമാമെന്നാണ് സൂചന.
ഓഗസ്റ്റ് പതിനഞ്ചിനാണ് കേസില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യത്തിന് വ്യക്തത നല്‍കാതെയായിരുന്നു ടേംസ് ഓഫ് റഫറന്‍സ് പ്രഖ്യാപിച്ചത്.