സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തെക്കുറിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടി

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2013 (16:40 IST)
PRO
PRO
സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തെക്കുറിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടി. ഇടതുപക്ഷം ജുഡീഷ്യല്‍ അന്വേഷണത്തെക്കുറിച്ച് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

അന്വേഷണ വിഷയങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത് അഡ്വക്കറ്റ് ജനറലിനോടാണ്. ഇടത് മുന്നണി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ നിയമവശം പരിഗണിക്കാനും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താവുന്ന വിഷയങ്ങള്‍ അറിയിക്കാനുമാണ് നിര്‍ദ്ദേശം.

നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ജുഡീഷ്യല്‍ അന്വേഷണ പരിധിയെക്കുറിച്ച് തീരുമാനമെടുത്തേക്കും. മന്ത്രിസഭായോഗത്തില്‍ ടേംസ് ഓഫ് റെഫറന്‍സിനെക്കുറിച്ച് ധാരണയില്‍ എത്തുമെന്നാണ് സൂചന. കമ്മീഷനെ പ്രഖ്യാപിച്ച ശേഷമാകും ടേംസ് ഓഫ് റെഫറന്‍സിന്റെ വിജാഞാപനം.

ജുഡീഷ്യല്‍ അന്വേഷണത്തിന്റൈ ടേംസ് ഓഫ് റഫറന്‍സിനെക്കുറിച്ച് ധാരണയുണ്ടാക്കാന്‍ ആഭ്യന്തരമന്ത്രി രാഷ്ട്രീയതലത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.