സോളാര്‍ ജുഡിഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ടേംസ് ഓഫ് റഫറന്‍സിനെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്ന അഭ്യൂഹത്തിന് വിരാമം. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്തില്ലെന്ന് റിപ്പോര്‍ട്ട്.
പരിഗണനാ വിഷയങ്ങളില്‍ ബിജു രാധാകൃഷ്ണന്‍റെ ആദ്യ ഭാര്യയുടെ കൊലപാതകത്തിന്റെ അന്വേഷണം വൈകിയതും ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പടെ 32 വിഷയങ്ങളായിരുന്നു ചര്‍ച്ച. പരിഗണനാവിഷയങ്ങള്‍ വരുമ്പോള്‍ എല്ലാവരുടെയും സംശയം തീരുമെന്നാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.