സോളാര്‍ അന്വേഷണം: മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താന്‍ സാധ്യത

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2013 (10:54 IST)
PRO
സോളാര്‍ ജുഡിഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ടേംസ് ഓഫ് റഫറന്‍സിനെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.

പരിഗണനാ വിഷയങ്ങളില്‍ ബിജു രാധാകൃഷ്ണന്‍റെ ആദ്യ ഭാര്യയുടെ കൊലപാതകത്തിന്റെ അന്വേഷണം വൈകിയതും ഉള്‍പ്പെടുത്താന്‍ നീക്കമുണ്ട്. പരിഗണനാവിഷയങ്ങള്‍ വരുമ്പോള്‍ എല്ലാവരുടെയും സംശയം തീരുമെന്നാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

ബിജുവിന്റെ ആദ്യ ഭാര്യ രശ്മിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഇഴഞ്ഞത് ഉള്‍പ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. പരിഗണനാവിഷയങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.