സോണിയ ഗാന്ധി ആശുപത്രി വിട്ടു

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2013 (13:52 IST)
PRO
PRO
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. പാര്‍ലമെന്റില്‍ ഭക്‍ഷ്യ സുരക്ഷാ ബില്‍ ചര്‍ച്ചയ്ക്കിടെ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പാര്‍ലമെന്റില്‍ ഭക്‍ഷ്യ സുരക്ഷാ ബില്‍ ചര്‍ച്ചയ്ക്കിടെ ശാരീരികാസ്വാസ്ഥ്യവും ചര്‍ദ്ദിയും കാരണം സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം സഭവിട്ട് പുറത്തേയ്ക്ക് പോയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ സോണിയ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്നു.

സോണിയയെ ഹൃദ്രോഗ വിദഗ്ദ്ധര്‍ പരിശോധിച്ചു. സോണിയാ ഗാന്ധിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിശോധനകള്‍ക്ക് ശേഷം സോണിയയെ ഇന്ന് പുലര്‍ച്ചെ 2.30ന്‌ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ്‌ ചെയ്യുകയായിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയില്‍ സോണിയയെ സന്ദര്‍ശിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദേരയും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.