സേലത്ത്‌ മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു

Webdunia
വ്യാഴം, 5 ജൂലൈ 2012 (10:37 IST)
PRO
PRO
സേലത്ത് മലയാളി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി അത്മഹത്യ ചെയ്തു. സേലത്തെ വിനായക മിഷന്‍ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ കാസര്‍കോട്‌ സ്വദേശിനി റമീലയാണ്‌ മരിച്ചത്‌. മാനേജ്മെന്റില്‍ നിന്നുള്ള പീഡനമാണ് മരണ കാരണമെന്നാണ് പറയപ്പെടുന്നത്.

കോളജിന്റെ അംഗീകാരം റദ്ദാക്കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളും മാനേജുമെന്റുമായി തര്‍ക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ സേലം പൊലീസ് ഇത് നിഷേധിച്ചു.

വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ സേലത്തേക്ക് തിരിച്ചു.