ചൂട് കൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും പാലക്കാട് ഭയാനകമായ അന്തരീക്ഷമില്ലെന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ധസംഘം അറിയിച്ചു. റവന്യൂ, ആരോഗ്യ വകുപ്പുകളിലെ വിദഗ്ധസംഘമാണ് ഇന്ന് പാലക്കാട് സന്ദര്‍ശനം നടത്തിയത്.
വരുന്ന മാസങ്ങളില്‍ ചൂടു കൂടുതലാകാനുള്ള സാധ്യത കൂടുതലാണ്. ഈ സഹചര്യത്തില്‍ കൂടുതല്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ക്ക് സംഘം നിര്‍ദ്ദേശം നല്കി. തൊഴിലാളികളുടെ ജോലിസമയത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് തൊഴില്‍ വകുപ്പുമായി ചര്‍ച്ച നടത്താനും സംഘം കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
കൂടാതെ, ജില്ലയിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം എത്തിക്കാനും സംഘം നിര്‍ദേശം നല്കി. അതേസമയം, കണ്ണൂര്‍, കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലായി സൂര്യഘാതമേറ്റ് ആറുപേര്‍ക്ക് പൊള്ളലേറ്റു.