സുധീരനെതിരെ മന്ത്രി കെ ബാബു

Webdunia
വ്യാഴം, 24 ഏപ്രില്‍ 2014 (12:28 IST)
PRO
PRO
മദ്യനയത്തില്‍ വിഎം സുധീരനെതിരെ എക്‌സൈസ് മന്ത്രി കെ ബാബു. മദ്യനയത്തില്‍ ഒരു വ്യക്തിയുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാനാകില്ലെന്നാണ് മന്ത്രി പറഞ്ഞത്.

കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ ബാര്‍ലൈസന്‍സിന്റെ കാര്യത്തില്‍ യാതൊരു തീരുമാനവും എടുത്തിരുന്നില്ല. യോഗത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസവും നടന്നിരുന്നു.

ടു സ്റ്റാര്‍ പദവിയുള്ള ബാറുകള്‍ക്ക് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാവൂ എന്നാണ് സുധീരന്‍ യോഗത്തില്‍ ഉന്നയിച്ചത്. ഇതിനോടപ്പം നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന നിലപാടും സുധീരന്‍ യോഗത്തില്‍ വെച്ചു. ഇതിനെതിരെയാണ് മന്ത്രി ആഞ്ഞടിച്ചത്.