സുഖചികിത്സയ്ക്ക് കൊണ്ടുപോവുകയായിരുന്ന ആന ലോറിയില്‍ മൂക്ക് കുത്തി വീണ് കാലിനും തുമ്പിക്കൈയ്ക്കും പരുക്കേറ്റു. അതിവേഗത്തില്‍ പോകുകയായിരുന്ന ലോറി ബ്രേക്കിട്ടതിനെത്തുടര്‍ന്ന് ആനയെ ബന്ധിച്ചിരുന്ന തടിക്കഷണം ഒടിഞ്ഞതാണ് ആന വീഴാന്‍ കാരണം. ലോറിയുടെ പ്ലാറ്റ്ഫോമിലേക്ക് ആന മൂക്കുകുത്തി വീഴുകയായിരുന്നു.
തലനാരിഴയ്ക്കാണ് ആന ലോറിയില്‍ നിന്ന് താഴെവീഴാതെ രക്ഷപ്പെട്ടത്. തുമ്പിക്കൈ ലോറിയില്‍ ഇടിച്ചും കാല് തടിക്കഷണത്തില്‍ ഉരസിയുമാണ് പരുക്ക്. ആന വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെടാതെ അതിവേഗത്തില്‍ പോകുകയായിരുന്ന ലോറി നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
മൂന്നു മണിക്കൂറോളം നേരം ചികില്‍സ ലഭിക്കാതെ ആന ലോറിയില്‍ തന്നെ കിടന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃഗഡോക്‌ടര്‍ എത്തി പരിശോധിച്ചു. മൃഗഡോക്ടര്‍ വരാന്‍ വൈകിയതില്‍ നാട്ടുകാര്‍ ഷുഭിതരായി.