സീറ്റ്വിഭജനം: യുഡിഎഫ് തീരുമാനം 17 ന്

Webdunia
ബുധന്‍, 4 ഫെബ്രുവരി 2009 (12:01 IST)
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷം യുഡിഎഫിന്‍റെ ലോക്‌സഭസീറ്റുകള്‍ സംബന്ധിച്ച് ഈ മാസം 17 ന് അന്തിമധാരണയാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. ചൊവ്വാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യുഡിഎഫ് ഉന്നതാധികാര യോഗം ചേര്‍ന്നിരുന്നുവെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

അതിനിടെ സീറ്റ് ആവശ്യവുമായി ഘടക കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (എം) കോട്ടയവും, ജെ എസ് എസ് ആ‍ലപ്പുഴയും, സി എം പി വടകരയുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഏകോപനസമിതിയില്‍ അന്തിമതീരുമാനമുണ്ടാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചരണപരിപാടികള്‍ക്കായി ഏഴംഗസമിതിയെ രൂപീകരിച്ചിട്ടുണ്ട്‌. യു ഡി എഫ്‌ കണ്‍വീനറുടെ നേതൃത്വത്തില്‍ എം എം ഹസന്‍, ഇ ടി മുഹമ്മദ്‌ ബഷീര്‍, സി പി ജോണ്‍, രാജന്‍ ബാബു, ടി എം ജേക്കബ്‌, കെ ബി ഗണേഷ്‌ കുമാര്‍, ജോയ്‌ എബ്രഹാം എന്നിവരാണ്‌ സമിതിയിലുള്ളത്‌.