സി പി എമ്മിന്റെ കുടില്‍ക്കെട്ടി സമരം ആരംഭിച്ചു

Webdunia
വെള്ളി, 11 ജനുവരി 2013 (11:41 IST)
PRO
PRO
സംസ്ഥാനത്ത് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭൂസമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി അഞ്ചൂറ് കേന്ദ്രങ്ങളില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. പതിനാല് കേന്ദ്രങ്ങളിലായിരുന്നു ആദ്യ ഘട്ടത്തില്‍ ഭൂസംരക്ഷണ സമരം നടന്നത്. ഈ മാസം ഒന്നു മുതലാണ്‌ സമരം തുടങ്ങിയത്‌.

പ്രക്ഷോഭം പത്തുനാള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇടപെടാത്തതിനാലാണ്‌ കുടില്‍ കെട്ടി സമരം ആരംഭിക്കുന്നത്‌. ഭൂരഹിതര്‍ക്ക്‌ സമയ ബന്ധിതമായി ഭൂമി നല്‍കുക, ഭൂമി വിതരണത്തില്‍ പട്ടിക ജാതി വിഭാത്തില്‍പ്പെട്ടവര്‍ക്ക്‌ മുന്‍ഗണന നല്‍കുക, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന്‌ ചുരുങ്ങിയത്‌ ഒരേക്കര്‍ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ 10 ദിവസം മുമ്പ്‌ സി പി എം സമരം ആരംഭിച്ചത്‌.


എറണാകുളം ജില്ലയില്‍ കടമക്കുടിയിലെ ചരിയംതുരുത്തിലാണ്‌ ആദ്യഘട്ട സമരം തുടങ്ങിയത്‌. പുതുശേരിയില്‍ നിന്ന്‌ ചരിയംതുരുപത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തിയാണ്‌ പ്രവര്‍ത്തകര്‍ എത്തിയത്‌. ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ സമരഭൂമിയിലേക്ക്‌ 10 ഭൂരഹിതര്‍ അടക്കം 50 പേര്‍ പ്രവേശിച്ചു. അറസ്റ്റ്‌ വരിക്കാന്‍ സമരക്കാര്‍ തയാറാണെങ്കിലും അറസ്റ്റ്‌ ചെയ്യേണ്ടെന്ന തീരുമാനത്തിലാണ്‌ പൊലീസ്‌.