സി പി എമ്മിനെതിരെ മാധ്യമ ഭീകരത: ഇ പി ജയരാജന്‍

Webdunia
ശനി, 19 മെയ് 2012 (17:12 IST)
PRO
PRO
കേരളത്തില്‍ സി പി എമ്മിനെതിരെ നടക്കുന്നത് മാധ്യമഭീകരതയാണെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍. പയ്യാമ്പലത്ത് ഇ കെ നായനാര്‍ അനുസ്മരണച്ചടങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവര്‍ പാര്‍ട്ടിയുടെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണ് അനുദിനം കള്ളക്കഥകള്‍ കെട്ടിപ്പൊക്കി നേതാക്കളെ കുടുക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവിനെ കൊന്ന് കുറ്റം സി പി എമ്മിന്റെ തലയിലിടാന്‍ ശ്രമിച്ചതിന് തുല്യമാണ് ഇത്. ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ആരെയും കൊല്ലുന്നത് പാര്‍ട്ടിയുടെ നിലപാടല്ല. ഇത് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സത്യം വെളിച്ചത്ത് വരാതിരിക്കാനുള്ള അന്വേഷണമാണ് നടക്കുന്നത്. അര്‍ഹതയില്ലാതെ ഐ പി എസ് നേടിയ ഉദ്യോഗസ്ഥനെ അന്വേഷണസംഘത്തിന്റെ തലപ്പത്ത് എത്തിച്ചത് അതിനാണെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.