സിപി‌എം മാധ്യമങ്ങളെ വേട്ടയാടുന്നു: ചെന്നിത്തല

Webdunia
വെള്ളി, 18 മെയ് 2012 (18:41 IST)
PRO
PRO
ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ പിടിയിലാവുമെന്ന്‌ അറിയുമ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മലക്കം മറിയുകയാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവരുമ്പോള്‍ സി പി എം വല്ലാതെ പരിഭ്രമിക്കുന്നു. സത്യം പുറത്തുകൊണ്ടു വരാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെയും സി പി എം വേട്ടയാടുകയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുന്നതിനാണ്‌ നേതാക്കന്മാരെ പൊലീസ്‌ സ്‌റ്റേഷനില്‍ കുത്തിയിരിക്കാനായി പറഞ്ഞു വിടുന്നത്‌. എം വി ജയരാജന്റെ കുത്തിയിരുപ്പ്‌ സമരത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ നടപടി നാണംകെട്ടതാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത്‌ പറഞ്ഞു.

ചന്ദ്രശേഖരന്‍ വധത്തിലെ അന്വേഷണം തൃപ്‌തികരമാണ്. അന്വേഷണത്തെ വഴിതിരിച്ചു വിടുന്ന നയമാണ്‌ സി പി എം സ്വീകരിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.