സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

ബുധന്‍, 12 ഓഗസ്റ്റ് 2009 (10:37 IST)
PRO
PRO
കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സി പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നു.

മന്ത്രിസഭാ വികസനത്തില്‍ ഇടതുമുന്നണി തീരുമാനം എടുത്ത സാഹചര്യത്തില്‍ സി പി ഐ കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ജനതാദള്‍ (എസ്), കോണ്‍ഗ്രസ്‌(എസ്‌) എന്നീ ഘടക കക്ഷികളുടെ മന്ത്രിസഭാ പ്രവേശനവും ചര്‍ച്ച ചെയ്യും.

ജനതാദളും, കോണ്‍ഗ്രസ് (എസ്)ഉം മന്ത്രിസഭയിലേക്ക് വരുന്നതില്‍ സി പി ഐക്ക് എതിര്‍പ്പില്ല. പക്ഷേ സി പി ഐയുടെ കീഴില്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും വകുപ്പുകള്‍ വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുണ്ട്‌. വെള്ളിയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭാ വികസനത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക