സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹമോചിതനായി

Webdunia
വെള്ളി, 25 ഒക്‌ടോബര്‍ 2013 (21:06 IST)
PRO
PRO
നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ വിവാഹമോചിതനായി. ഭാര്യ അഞ്ജു എം ദാസുമായുള്ള വിവാഹബന്ധം തിരുവനന്തപുരം കുടുംബകോടതി മുഖേനയാണ് വേര്‍പെടുത്തിയത്.

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2008 ഡിസംബറിലാണ് ഇവര്‍ വിവാഹിതരായത്. 2012 ഏപ്രില്‍ മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു ജീവിക്കുകയായിരുന്നു.

ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ തങ്ങളുടെ ഇടയില്‍ ഉണ്ടെന്ന് കാണിച്ച് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജീവനാംശം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കൊന്നും അവകാശമുന്നയിക്കുന്നില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.