സാരികള്‍ അടിച്ചു മാറ്റാന്‍ കാലില്‍ ചാക്കുകള്‍ കെട്ടിയ സംഘങ്ങള്‍

Webdunia
ശനി, 24 ഓഗസ്റ്റ് 2013 (10:38 IST)
PRO
കാലില്‍ ചാക്കു കെട്ടിവെച്ച് സാരി വാങ്ങാനെന്ന വ്യാജേന കടകളില്‍ കയറി കയറി സാരികള്‍ മോഷ്ടിക്കുന്ന സംഘം സജീവമെന്ന് റിപ്പോര്‍ട്ട്. ഷൊറണൂര്‍ റോഡിലെ ഒരു കടയില്‍ കഴിഞ്ഞ ദിവസം കയറിയ ഇവര്‍ ഇരുപതോളം സാരികള്‍ മോഷ്ടിച്ചു.

തലസ്ഥാന നഗരിയിലും സമാനമായ രീതിയില്‍ മുമ്പ് മോഷണം നടന്നിരുന്നു. ചെറിയ കടകളില്‍ കയറി വിലകൂടിയ സാരികള്‍ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. ഇവര്‍ കടക്കാരില്‍നിന്ന് സാരികള്‍ വാങ്ങിനോക്കുകയും മറ്റു സ്ത്രീകള്‍ക്കു മറയായ രീതിയില്‍ നോക്കുന്നതിനിടയില്‍ മറ്റു സ്ത്രീകള്‍ ബാക്കി സാരികള്‍ കാലില്‍ കെട്ടിവെച്ച സഞ്ചിയില്‍ നിക്ഷേപിക്കുകയാണ് ഇവരുടെ തന്ത്രമെന്ന് പറയപ്പെടുന്നു.

തിരുവനന്തപുരത്തു നിന്നും നൂറോളം സാരികളാണ് വിവിധ കടകളില്‍ നിന്നും മോഷണം പോയത്.ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ് എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും കടക്കാര്‍ക്കറിയില്ല, എന്നാല്‍ ഇവരുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്.