കോണ്‍ഗ്രസില്‍ സാധാരണപ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസിലേക്കുള്ള മുരളീധന്‍റെ മടങ്ങിവരവില്‍ എതിര്‍പ്പില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാലും സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഒരു സാധാരണപ്രവര്‍ത്തകന്‍ ആകാനാണു താന്‍ ആഗ്രഹിക്കുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മുരളി വ്യക്തമാക്കി.
അതേസമയം, മുരളീധരന്‍റെ കോണ്‍ഗ്രസിലേക്കുള്ള പുന:പ്രവേശന കാര്യത്തില്‍ കെ പി സി സി തീരുമാനടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വി എം സുധീരന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാന്‍ഡ് ആണ് മുരളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും മുരളിയെ ഏറെക്കാലം ഒഴിവാക്കി നിര്‍ത്തണമെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇന്ന് രാവിലെ ചില മാധ്യമങ്ങള്‍ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.