സാക്ഷി പറയാന്‍ കോടതിയില്‍ എത്തി; ശിക്ഷ വാങ്ങി മടങ്ങി

Webdunia
ശനി, 23 മാര്‍ച്ച് 2013 (18:15 IST)
PRO
PRO
സാക്ഷിപറയുന്നതിനായി മദ്യപിച്ചെത്തിയ ആളെ കോടതി ശിക്ഷിച്ചു. വാഴക്കുളം പ്ലാച്ചില്‍ വീട്ടില്‍ ബീരാന്റെ മകന്‍ അലിയാര്‍ (42) ആണ്‌ മദ്യപിച്ച്‌ കോടതിയിലെത്തിയത്‌. പെരുമ്പാവൂര്‍ ഒന്നാംക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

ഇയാളെ നൂറ്‌ രൂപ പിഴയൊടുക്കുവാനാണ്‌ മജിസ്ട്രേട്ട്‌ ജി രാജേഷ്‌ ശിക്ഷിച്ചത്‌. കെഎസ്‌ആര്‍ടിസി ജീവനക്കാരെ ഒരാള്‍ മര്‍ദ്ദിച്ച കേസിലെ സാക്ഷിയാണ്‌ അലിയാര്‍. എന്തിനാണ്‌ മദ്യപിച്ചതെന്ന്‌ കോടതിയുടെ ചോദ്യത്തിന്‌ ഒരു ധൈര്യം ലഭിക്കാന്‍ വേണ്ടിയാണ്‌ താന്‍ മദ്യപിച്ചതെന്നതായിരുന്നു പ്രതിയുടെ മറുപടി.

ഇനി മേലില്‍ ഇതാവര്‍ത്തിക്കരുതെന്ന താക്കീതും കോടതി ശിക്ഷക്കൊപ്പം നല്‍കി പ്രതിയെ വിട്ടയച്ചു.