സഹോദങ്ങള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Webdunia
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (14:53 IST)
PRO
സഹോദങ്ങളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂരിലെ വിയ്യൂരിലാണ് സംഭവം. വില്ലടം എസ്ജെ കോളനിയില്‍ പള്ളിപ്പുറത്ത് പരേതനായ മണിയുടെ മക്കളായ രമേശ് (30), രതീഷ് (27) എന്നിവരെ തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മ സരോജിനി മകള്‍ അശ്വതിയെ ഭര്‍ത്തൃവീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ പോയതിനാല്‍ സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ആത്മഹത്യ കാരണം വ്യക്തമല്ല. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.