മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍ മാന്‍ സലിംരാജനെതിരായ ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. പരാതിക്കാരനായ നാസര്‍ കേസിന്റെ അന്വേഷണം കൊച്ചി ഡിസിപി ഇടപെട്ട് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിം രാജന്റെ നേതൃത്വത്തില്‍ ഒരു ഏക്കറിലധികം വരുന്ന തന്റെ ഭൂമി തട്ടിയെടുത്തുവെന്ന് എറണാകുളം സ്വദേശി ഷെരീഫയാണ് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തെങ്കിലും എഫ്‌ഐആറില്‍ നിന്ന് സലിം രാജനെ ഒഴിവാക്കി. പകരം സലിം രാജന്റെ ബന്ധുക്കളെയും വില്ലേജ് ഓഫീസറെയുമാണ് പ്രതി ചേര്‍ത്തത്.
ഭൂമി തട്ടിപ്പുകേസില്‍ കഴിഞ്ഞ മാസം 17നാണ് കളമശ്ശേരി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.കേസ് അട്ടിമറിക്കാന്‍ കൊച്ചി ഡിസിപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഷെരീഫ ഡിജിപിക്ക് പരാതി നല്‍കി.
ഭൂമി തട്ടിപ്പിനെക്കുറിച്ച് പരാതി നല്‍കിയ ശേഷവും സലിം രാജ് വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയെന്ന് ഷെരീഫയുടെ മകന്‍ നാസര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. എറണാകുളം ക്രൈംബ്രാഞ്ച് എസ്പിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.