സര്‍ക്കാറിന്റെ മദ്യനയം ബാറുടമകള്‍ക്കുള്ള ഓണസമ്മാനം: പ്രതികരണങ്ങളുമായി വി‌എം സുധീരന്‍

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (12:26 IST)
മദ്യഷോപ്പുകളുടെ ദൂരപരിധി കുറച്ചത് ബാറ്  മുതലാളിമാര്‍ക്കുള്ള ഓണസമ്മാനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി‌എം സുധീരന്‍. സുധീരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണമറിയിച്ചത്. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എസ് സി, എസ് എടി കോളനികള്‍ക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റര്‍ ദൂരപരിധിയില്‍ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് അദ്ദേഹം പറയുന്നു.

Next Article