സരിത നായര്‍ക്ക് നേരെ ആക്രമണം

Webdunia
ശനി, 3 മെയ് 2014 (09:02 IST)
സോളാര്‍ കേസ് പ്രതി സരിതാ നായര്‍ക്ക് നേരെ ആക്രമണം. എറണാകുളം കോതാട് വച്ച് സരിതയുടെ കാറിന്റെ ചില്ല് ഒരു സംഘം അക്രമികള്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
 
കഴിഞ്ഞ ദിവസം തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നു. തനിക്ക് വധഭീഷണിയുണ്ടെന്നും അതിനാല്‍ സംരക്ഷണം വേണമെന്നുമായിരുന്നു സരിതയുടെ ആവശ്യം.