പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്‌പ്പെടുക്കുന്നതിന് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്‍ഹേലര്‍ വരുന്നു. ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. മാന്‍കൈന്‍ഡ് കോര്‍പ്പറേഷന്‍ വികസിപ്പിച്ച അഫ്രേസ് പൗഡറിന്റെ വിതരണത്തിന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു.