സരിതയ്ക്കു കോടതി നോട്ടീസ്

Webdunia
തിങ്കള്‍, 14 ഏപ്രില്‍ 2014 (16:53 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്ക് കോടതി നോട്ടീസ്. എപി അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ മൊഴിനല്‍കാന്‍ ഏപ്രില്‍ 28ന് ഹാജരാകാനാണ് കോടതി നോട്ടീസ് നല്‍കിയത്.

മൊഴി നല്‍കാന്‍ സരിത എസ് നായര്‍ക്ക് അനുവദിച്ച ദിവസം സരിത ഹാജരായിരുന്നില്ല. മൊഴി നല്‍കാന്‍ എത്തില്ലന്ന് സരിത അന്വേഷണ സംഘത്തെ അറിയിച്ചിരുന്നില്ല.

എപി അബ്ദുള്ളക്കുട്ടി എംഎല്‍എ മാസ്‌കറ്റ് ഹോട്ടലില്‍ തന്നെ വിളിച്ചുവരുത്തി ഒന്നാം നിലയിലെ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് സരിത നല്‍കിയ കേസ്. പൊലിസിന് കൈമാറിയ പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, അവഹേളിക്കല്‍ എന്നി വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സരിത കൊടുത്ത അഞ്ചുപേജുള്ള പരാതിയില്‍ എപി അബ്ദുള്ളക്കുട്ടി മോശമായി സംസാരിച്ചെന്നും അത്തരത്തിലുള്ള നിരവധി എസ്എംഎസ് സന്ദേശങ്ങള്‍ അയച്ചുവെന്നും രേഖാമൂലമുള്ള പരാതിയില്‍ പറയുന്നത്.

ഈ കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് നിരവധി തവണ തന്നെ ഭീഷണിപ്പെടുത്തിയതായും സരിത പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 11നാണ് കന്റോണ്‍മെന്റ് വനിതാ പൊലീസ് സ്‌റ്റേഷനില്‍ സരിത പരാതി നല്‍കിയത്.