സരിതയുടെ പരാതിയില്‍ തെളിവില്ലെന്ന് പൊലീസ്; പരാതി എഴുതി തള്ളും

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (18:02 IST)
PRO
PRO
ടീം സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയില്‍ തെളിവില്ലെന്നു പൊലീസ്. സോളാര്‍ തട്ടിപ്പിലെ കൂട്ടുപ്രതികളായ ബിജു രാധാകൃഷ്ണനും ശാലുമേനോനും വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ തെളിവു ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. ശാലു മേനോനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇതെ തുടര്‍ന്ന് പരാതി എഴുതി തള്ളാനാണ് തീരുമാനം.

നല്ലരീതിയില്‍ മുന്നോട്ടു പോയിരുന്ന സോളാര്‍ ബിസിനസ് തകര്‍ത്തതു ബിജു രാധാകൃഷ്ണനും ശാലുമേനോനുമാണെന്നും ബിജുവിനെ സ്വാധീനിച്ചു പണം മുഴുവന്‍ കവര്‍ന്നതു ശാലുവാണെന്നും ഇവരുടെ ഭീഷണിമൂലം തന്റെയും മക്കളുടെയും ജീവന്‍ അപകടത്തിലാണെന്നും സംരക്ഷണം വേണമെന്നുമായിരുന്നു സരിത അഡീ സിജെഎം കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരുന്നത്.