സരിതയുടെ അറസ്റ്റ് വാറണ്ട് കൈമാറുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെന്നിത്തല

Webdunia
ഞായര്‍, 23 ഫെബ്രുവരി 2014 (13:14 IST)
PRO
PRO
സരിത എസ് നായര്‍ക്കെതിരെ ഹോസ്ദുര്‍ഗ് കോടതിയില്‍ നിന്നുള്ള അറസ്റ്റ് വാറണ്ട് കൈമാറുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഭ്യന്തര വകുപ്പിന്റെ സാധാരണ നടപടി ക്രമം മാത്രമാണിതെന്നും ചെന്നിത്തല പറഞ്ഞു.

സരിതയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് ഡിജിപിക്ക് കൈമാറിയതായും ചെന്നിത്തല അറിയിച്ചു.

ജയിലില്‍ കിടന്ന സരിതാ നായര്‍ക്ക് സോളാര്‍ അഴിമതി കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ എവിടെ നിന്നാണ് കോടിക്കണക്കിന് രുപ ലഭിച്ചതെന്ന് അന്വേഷിക്കണമെന്നാണ് കത്തിലൂടെ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി ജനങ്ങളെ നിജസ്ഥിതി അറിയിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നല്‍കിയ കത്തില്‍ വി.എസ്. പറയുന്നു.