കെപിസിസി യോഗത്തില്‍ കെസി വേണുഗോപാലിനെതിരെ ഷാനി മോള്‍ ഉസ്മാന്‍ രംഗത്തെത്തി. യോഗത്തില്‍ സരിത വിഷയത്തില്‍ വേണുഗോപാലിനെതിരെ അന്വേഷണം വേണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ ഡിസിസി പ്രസിഡണ്ട് ഷുക്കൂര്‍ വേണുഗോപാലിന്റെ ദാസനാണെന്ന് ഷാനിമോള്‍ പറഞ്ഞു. സരിത വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയമിക്കണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു. ആലപ്പുഴ ഡിസിസിക്കെതിരെയും ഷാനി മോള്‍ രംഗത്തെത്തി.
വേണുഗോപാലും ഷുക്കൂറും തങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും അവര്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.