സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് ഇന്നു വൈകിട്ട് നടക്കുന്ന റാലിയില്‍ കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല.
രാവിലെ തന്നെ വി.എസ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. പനിയായതിനാല്‍ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ട്രെയിനിലാണ് തലസ്ഥാനത്തേക്ക് പുറപ്പെട്ടത്. ഇന്നലെ രാത്രി വിഎസിനെ ഡോക്ടര്‍ പരിശോധിച്ചിരുന്നു.പ്ലീനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വി എസിനെതിരെ പരാമര്‍ശമുണ്ടായിരുന്നില്ലെങ്കിലും ഇന്നലെ നടന്ന ചര്‍ച്ചയില്‍ വിഎസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.